തിരുവനന്തപുരം: ശിവഗിരിതീര്‍ഥാടന മഹാമഹത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് പത്ത് ശ്രീനാരായണ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്നും, അതില്‍ ഒരെണ്ണം വര്‍ക്കലയിലായിരിക്കുമെന്നും മന്ത്രി മന്ത്രി പറഞ്ഞു.
Also Read:സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങൾ ഇന്നവസാനിക്കും
‘ഗുരുവിന്റെ തത്വചിന്തകള്‍ക്ക് സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന തരത്തിലുള്ള സൗന്ദര്യ തന്ത്രം ഉണ്ടായിരുന്നു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്ന് സമൂഹത്തെ പഠിപ്പിച്ച നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് ഗുരുദേവന്‍. അചഞ്ചലമായ വ്യക്തിത്വമാണ് ഗുരുവിന്റേത്. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ മൂന്ന് ഭാഷകളിലൂടെ അദ്ദേഹം തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു. അനുകമ്പയാണ് മനുഷ്യത്വത്തിന്റെ കാതല്‍ എന്ന് അദ്ദേഹം നമ്മെ ഇന്നും ഓര്‍മിപ്പിക്കുന്നു. ഗുരുവിന്റെ എല്ലാ കവിതകളിലും ദാര്‍ശനിക ശോഭ കാണാം. അദ്ദേഹം സംസാരിച്ചത് കവിത എന്ന മാധ്യമത്തിലൂടെയാണ്. അവ എല്ലാ കാലത്തും മാനവികതയുടെ പകല്‍വെളിച്ചം പരത്തും’, മന്ത്രി പറഞ്ഞു.
അതേസമയം, ആധുനിക ജനാധിപത്യ കേരളത്തിന്റെ സൃഷ്ടാവാണ് ഗുരുവെന്നും മഹത്തായ സാഹിത്യ സംഭാവനകളിലൂടെ ആധുനിക കേരള നിര്‍മ്മാണത്തില്‍ വലിയ പങ്കാണ് ഗുരു വഹിച്ചതെന്നും അധ്യക്ഷപ്രസംഗത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. ഗുരുവിന്റെ മാനവികതയും ജനാധിപത്യബോധവും ആണ് കുമാരനാശാന്‍ കൃതികളില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments