കൊറിയ: മെലിഞ്ഞ് തിരിച്ചറിയാനാകാത്ത വിധത്തിലുള്ള ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ ഇപ്പോൾ രാജ്യത്തും പുറത്തും ചർച്ചയാകുകയാണ്. കണ്ടിട്ട് തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ മെലിഞ്ഞ കിമ്മിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ടത്. ഒരു വർഷത്തോളമായി രൂക്ഷമായ പട്ടിണിയിലൂടെയാണ് ഉത്തര കൊറിയൻ ജനത കടന്നുപോകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു
കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണും അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങളും വിദേശരാജ്യങ്ങളുടെ ഉപരോധവുമടക്കം കടുത്ത സാമ്പത്തിക ഞെരുക്കമാണ് രാജ്യം നേരിടുന്നത്. തുടർന്ന് ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്തിന് വേണ്ടിയാണ് കിം മെലിഞ്ഞതെന്ന് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
Post Your Comments