ThiruvananthapuramNattuvarthaLatest NewsKeralaNews

കേരളത്തിൽ ഭരണഘടനാ സ്തംഭനം സൃഷ്ടിക്കുന്നു : സർക്കാറും ഗവർണറും കുറ്റക്കാരെന്ന് കെ.സി. വേണുഗോപാൽ

പത്തനംതിട്ട : രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലെ ചക്കളത്തിപ്പോരാട്ടമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എം.പി ശബരിമലയിൽ പറഞ്ഞു. ശബരിമല ദർശനശേഷം സന്നിധാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also read : കടലാസിൽ തയ്യാറാക്കിയ തൊഴിൽ കരാറുകൾക്ക് സാധുതയില്ലെന്ന് പ്രചാരണം: വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദി

രണ്ട് വിഭാഗവും ചേർന്ന് ഭരണഘടനാസ്തംഭനം സൃഷ്ടിക്കുകയാണ്. ഗവർണർ ഒഴിഞ്ഞുമാറാതെ ചാൻസലർ സ്ഥാനത്തിരുന്ന് നടപടി സ്വീകരിക്കണം. സർക്കാറും ഗവർണറും ഒരുപോലെ കുറ്റക്കാരാണെന്നും രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള നീക്കം വിവാദമാക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button