ദുബായ്: മോശം കാലാവസ്ഥാ കാരണം ഗ്ലോബൽ വില്ലേജ് അടച്ചു. ഗ്ലോബല് വില്ലേജ് പാർക്ക് മാനേജ്‌മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുമായി (എൻസിഎം) ഏകോപിച്ചാണ് തീരുമാനമെന്ന് പാർക്ക് മാനേജ്മെന്റ് അറിയിച്ചു.
ഗ്ലോബൽ വില്ലേജിലെ അതിഥികളുടെയും ടീമുകളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം. ജനുവരി 3 ന് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കും. കഴിഞ്ഞ മൂന്ന് ദിവസമായി യുഎഇയിൽ തുടർച്ചയായി മഴ അനുഭവപ്പെടുന്നുണ്ട്. കനത്ത മഴയിൽ ചില പ്രദേശങ്ങളിലെ തെരുവുകൾ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച്ച വരെ യുഎഇയിൽ കനത്ത മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. വാദികൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
Post Your Comments