ഭക്ഷണത്തിൽ എരിവിനായി ചേര്‍ക്കുന്നത് വറ്റല്‍മുളക്, പച്ചമുളക്, കാന്താരി, കുരുമുളക്, ഇഞ്ചി എന്നിവയാണ്. വറ്റല്‍മുളക് അധികമായി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു വിഭവമാണ് അച്ചാര്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, ഇഞ്ചി എന്നിവ ഉപയോഗിച്ച് പലവിധ അച്ചാറുകള്‍ ലഭ്യമാണ്.
അച്ചാറുകള്‍ അധിക അളവില്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അച്ചാറുകള്‍ ദഹനത്തെ തടസ്സപ്പെടുത്തുന്നതു കൂടാതെ, ഭക്ഷണത്തിന്റെ അളവ് അധികമാക്കുക കൂടി ചെയ്യുമ്പോള്‍, ദഹനേന്ദ്രിയങ്ങള്‍ക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചാറുകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ പച്ചമുളകു കൊണ്ടുള്ള അച്ചാറുകള്‍ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. ഇഞ്ചി ചേര്‍ത്തുള്ള അച്ചാറുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുന്നത് ദഹനത്തിനും നല്ലതാണ്.
Read Also : കുട്ടികളെ വാക്സിനെടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ മുൻകൈ എടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി
എണ്ണയില്‍ വറുത്ത് ഉപയോഗിക്കുന്ന പലഹാരങ്ങളിലാണ് എരിവിന്റെ മറ്റൊരുപയോഗം. മസാലക്കടലകള്‍, ബജ്ജികള്‍ എന്നിവ ഉണ്ടാക്കാനായി കൂടിയ അളവില്‍ വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. എണ്ണയില്‍ വറുക്കുന്ന പലഹാരങ്ങള്‍ ഒന്നും ശരീരത്തിന് ആരോഗ്യകരമല്ല. അതോടൊപ്പം വറ്റല്‍മുളകു കൂടി ചേര്‍ക്കുന്നതോടെ ദോഷം ഇരട്ടിക്കുന്നു.
ദോഷം കുറവുള്ള പച്ചമുളക്, ഇഞ്ചി എന്നിവ മാത്രം ഉപയോഗിച്ച് തീഷ്ണത കൂടുതലുള്ള വറ്റല്‍മുളക് പൂര്‍ണമായും ഒഴിവാക്കുക. കുരുമുളക് മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക. വറ്റല്‍മുളക് ഉപയോഗിച്ച് പാകം ചെയ്ത് ശീലിച്ച എല്ലാ വിഭവങ്ങളിലും പകരം പച്ചമുളക്, ഇഞ്ചി ഇവ ഉപയോഗിക്കാന്‍ സാധിക്കും.
Post Your Comments