ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പണപ്പെരുപ്പവും രാജ്യത്തിന് ഹാനികരമാണെന്ന് കോൺഗ്രസ്. മോദിയുണ്ടെങ്കിൽ വിലക്കയറ്റവും ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി ‘ഗബ്ബർ സിംഗ് ടാക്സ്’ ആണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനെറ്റ് പരിഹസിച്ചു.
സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയാണ് പാവപ്പെട്ടവർക്കുള്ള മോദി സർക്കാരിൻ്റെ പുതുവത്സര സമ്മാനമെന്നും മോദിയും വിലക്കയറ്റവും രാജ്യത്തിന് എന്നും ഹാനികരമാണെന്നും സുപ്രിയ ശ്രീനെറ്റ് പറഞ്ഞു. 10 വർഷം മുമ്പ് കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ തൊഴിലില്ലായ്മ നിരക്ക് രണ്ട് ശതമാനമായിരുന്നെങ്കിൽ 2021ൽ അത് 10 ശതമാനത്തിലെത്തിയെന്നും സുപ്രിയ ആരോപിച്ചു.
Post Your Comments