തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിഭാഗീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നുവെന്നും അതോടൊപ്പം താഴേത്തട്ടിലേക്ക് വിഭാഗീയത ആണ്ട് പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിലായിരുന്നു മുഖ്യന്റെ മറുപടി. സംസ്ഥാന തലത്തില്‍ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നും പക്ഷേ പാലക്കാട് ഇത് തുടരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഇത് ഇനിയും ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഇടപെടും. സ്വയം വിമര്‍ശനം നടത്തി പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും പാർട്ടിയിൽ വിഭാഗീയത ഇപ്പോഴും തുടരുന്നുണ്ട്. നടന്നു വരുന്ന പാർട്ടി സമ്മേളനങ്ങളിൽ ഇത് മറനീക്കി പുറത്തു വരുന്നുമുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.
Post Your Comments