Latest NewsNewsIndia

രാജ്യവ്യാപകമായി രണ്ട് ദിവസം പൊതുപണിമുടക്ക്

തിരുവനന്തപുരം: അഖിലേന്ത്യ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി രാജ്യവ്യാപകമായി ആഹ്വാനം 48 മണിക്കൂര്‍ പണിമുടക്കില്‍ പൊതുമേഖലയിലെ തൊഴിലാളികളും പങ്കെടുക്കും. ഫെബ്രുവരി 23, 24 ദിവസങ്ങളിലായി നടത്തുന്ന രാജ്യവ്യാപക പൊതുപണിമുടക്കില്‍ പൊതുമേഖല ജീവനക്കാര്‍ പങ്കെടുക്കുമെന്ന് പൊതുമേഖല തൊഴിലാളികളുടെ വിശാഖപട്ടണം ദേശീയ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.

Read Also : ഗുണ്ടകളുടെ വിളയാട്ടം: രാവിലെ എഴുന്നേൽക്കുമ്പോൾ പല്ലുതേക്കാൻ തലയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്ന് കെ മുരളീധരൻ

‘ഇന്ത്യയെ വളര്‍ത്തിയത് പൊതുമേഖല, പൊതുമേഖലയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക’എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് 46 മണിക്കൂര്‍ പണിമുടക്കിന്റെ തയാറെടുപ്പ് ചര്‍ച്ച ചെയ്യാനായിരുന്നു ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്.

വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലെ ‘ആന്ധ്ര കേസര്‍ കലാക്ഷേത്രത്തില്‍ തപന്‍ സെന്‍ പതാക ഉയര്‍ത്തി. ഡോ. ഹേമലത ഉദ്ഘാടനം ചെയ്തു. സ്വദേശ്‌ദേബ് റോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button