Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 800 ൽ അധികം കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 800 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 846 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 262 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ശനിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഒരു രൂപയ്ക്ക് വാഷിംഗ് മെഷീനും കുക്കറും, ഗൃഹോപകരണ കടയിലേക്ക് ഇരച്ചുകയറി ജനങ്ങള്‍ : സംഘര്‍ഷത്തില്‍ കലാശിച്ച് വില്‍പന

5,57,082 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,42,115 പേർ രോഗമുക്തി നേടി. 8,878 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 61 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: രാത്രിയില്‍ മകളുടെ മുറിയിലെത്തുന്ന കാമുകനെയും മുറി തുറന്നു കൊടുക്കുന്ന മകളെയും ഞാനെന്ത് ചെയ്യണം : പൊട്ടിക്കരഞ്ഞ് ലാലന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button