ലക്നൗ: 5000 വർഷങ്ങൾക്ക് മുൻപ് തന്നെ ഭഗവാൻ കൃഷ്ണൻ ഉപയോഗിച്ചിരുന്നത് പിലിബിത്ത് നിർമിത പുല്ലാങ്കുഴൽ ആയിരുന്നെന്നു ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തിൽ സർക്കാർ മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭഗവാൻ കൃഷ്ണൻ വായിച്ചിരുന്നത് പിലിബിത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ആയിരുന്നു. ഇപ്പോൾ ഈ കീർത്തി ലോകമെങ്ങും എത്തിയിരിക്കുന്നു. 5000 വർഷങ്ങൾക്കു മുൻപ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ കൃഷ്ണൻ അംഗീകരിച്ചതാണ്. എന്നാൽ മുൻപുള്ള സർക്കാരുകൾ ഇക്കാര്യം മറന്നുപോയി. പക്ഷേ ബിജെപി സർക്കാർ വന്നശേഷം ഇതിന്റെ കീർത്തി ലോകമെങ്ങും എത്തി. ഒപ്പം ലോകരാജ്യങ്ങൾ ഇത് ചർച്ച ചെയ്യുന്നു’– അദ്ദേഹം പറഞ്ഞു.
पीलीभीत की मुरली को भगवान श्रीकृष्ण ने 5,000 वर्षों पहले मान्यता दी, लेकिन पिछली सरकारों ने इस मुरली को भुला दिया था… pic.twitter.com/wlsygxNsVG
— Yogi Adityanath (@myogiadityanath) December 30, 2021
Post Your Comments