വിരുദുനഗർ : തമിഴ്‌നാട്ടിൽ പടക്ക ഫാക്‌ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവകാശിക്ക് സമീപം പുദുപട്ടിയിലെ പടക്ക ഫാക്‌ടറിയാണ് പൊട്ടിത്തെറിച്ചത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ തിരിച്ചറിയാനുണ്ടെന്ന് അഗ്നി രക്ഷാസേന പറഞ്ഞു.
അഗ്നി രക്ഷാസേനയും പോലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോറിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കണ്ടെത്തി. തൊഴിലാളികൾ രാസവസ്തുക്കൾ കൂട്ടിക്കലർത്തുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് നിഗമനം.പൊട്ടിത്തെറിയിൽ അഞ്ച് ഷെഡുകളും സ്റ്റോറിന്റെ പ്രധാന ഭാഗങ്ങളും തകർന്നു.
Read Also : റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതൽ സാമൂഹിക അകലം നിർബന്ധം: പുതിയ നിർദ്ദേശവുമായി സൗദി
ഇരുപത് ഉദ്യോഗസ്ഥർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാക്ടറിയിൽ അലുമിനിയം പൗഡർ ഉണ്ടായിരുന്നത് തീയണയ്ക്കുന്നതിന് വെല്ലുവിളിയായി.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ശിവകാശി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ നാദംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments