കൊച്ചി : ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷമായെന്നും നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നും ഡബ്ല്യൂസിസി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡബ്ല്യു.സി.സിയുടെ പ്രതികരണം.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമൺ ഇൻ സിനിമ കളക്ടീവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ സമിതിയെ നിയമിച്ചത്.
Read Also : ദക്ഷിണാഫ്രിക്കൻ പര്യടനം: ഇന്ത്യന്‍ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ജസ്റ്റിസ് ഹേമ, റിട്ട ഐഎഎസ് ഓഫീസർ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് സര്‍ക്കാര്‍ സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം തുടങ്ങിയ പ്രശ്നങ്ങൾ പഠിച്ച് 2019 ഡിസംബര്‍ 31നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Read Also : രണ്ടു ജോഡി വസ്ത്രങ്ങളും 2,500 രൂപയുമായി വീടുവിട്ട് ഇറങ്ങി: അനുഷ്ക തിരോധാനത്തിന് പിന്നില്‍ ഷമനിസമോ?
കുറിപ്പിന്റെ പൂർണരൂപം :
ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ച് ഇന്നേക്ക് രണ്ട് വർഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വർഷങ്ങൾ!
വ്യവസ്ഥാപിതമായ അടിച്ചമർത്തലിന്റെ നീണ്ട
ചരിത്രം!
നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം?
Two years since Justice Hema Committee Report was submitted!
Four years since the promises of safety!
A whole history of systemic oppression!
Forever awaiting justice!
Post Your Comments