ബംഗളുരു : ദുരൂഹസാഹചര്യത്തില്‍ രണ്ടുമാസം മുമ്പ് വീട് വിട്ടിറങ്ങിയ 17 വയസ്സുകാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു. ബെംഗളൂരു നിവാസിയായ അഭിഷേകിന്റെ മകള്‍ അനുഷ്‌ക(17)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം, രണ്ടുമാസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാല്‍ മകളെ കണ്ടെത്താന്‍ സാമൂഹികമാധ്യമങ്ങളിലൂടെ കുടുംബവും സഹായം തേടിയിട്ടുണ്ട്. അനുഷ്‌കയുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
പുരാതന ആത്മീയ വിശ്വാസമായ ഷമനിസത്തില്‍ അനുഷ്ക ആകൃഷ്ടയായിരുന്നുവെന്നും വീടുവിടാന്‍ കാരണം ഇതാണെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. സെപ്തംബര്‍ മുതല്‍ അനുഷ്കയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നു. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിലായി അവളുടെ താല്‍പര്യം. മാതാപിതാക്കള്‍ അനുഷ്കയെ ഒരു കൗണ്‍സിലറുടെ അരികിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഷമനിസത്തെയും അതിലെ ആത്മാക്കളുടെ ലോകവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും പറ്റി അനുഷ്ക ഓണ്‍ലൈനിലൂടെ വളരെയധികം വായിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. പ്ലസ് ടു പാസ്സായെങ്കിലും ഷമനിസം പഠിക്കാനായിരുന്നു താല്‍പര്യം.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ..
ഷമനിസം പിന്തുടരാന്‍ ആഗ്രഹിക്കുന്നെന്നും ചില ആത്മീയ പരിശീലകരുടെ ജീവിത ശൈലി കണ്ട് തനിക്കും അത് അഭ്യസിക്കാന്‍ താത്പര്യമുണ്ടെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇക്കാരണങ്ങളാകാം മകളുടെ തിരോധാനത്തിന് പിന്നിലെന്നാണ് അനുഷ്കയുടെ മാതാപിതാക്കള്‍ കരുതുന്നത്. അതേസമയം, അനുഷ്കയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ബംഗളുരു നോര്‍ത്ത് പൊലീസ് പറഞ്ഞു.
Post Your Comments