Latest NewsNewsIndia

ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു : ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

മംഗളൂരു: ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. 62കാരനായ ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. മംഗളൂരു സൗത്ത് പോലീസാണ് ഏകദേശം ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്. മംഗളൂരുവിലാണ് സംഭവം. അഞ്ച് ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കഴിഞ്ഞ 27ന് കൊരജ്ജന കാട്ടെയിലുള്ള ക്ഷേത്രത്തില്‍ പ്രതി ഗര്‍ഭനിരോധന ഉറ നിക്ഷേപിച്ചതോടെയാണ് പിടിയിലായത്. സിസിടിവി ക്യാമറകളുടെ സഹായത്തോടെ പ്രതിയെ കുടുക്കുകയായിരുന്നു.

Read Also : ഇന്ത്യയിലെ 15 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന , അത് തങ്ങളുടെ പ്രദേശമാണെന്ന് അവകാശവാദം :ചൈനയ്ക്ക് കര്‍ശന താക്കീതുമായി ഇന്ത്യ

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ആകെ 18 ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ വസ്തുക്കള്‍ നിക്ഷേപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും മുസ്ലീം പള്ളികളിലും ഇത് ആവര്‍ത്തിച്ചതായും പ്രതി വെളിപ്പെടുത്തി.

മംഗളൂരുവില്‍ കഴിഞ്ഞ 20 വര്‍ഷമായി താമസിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഹുബ്ബാലിയിലെ ഉന്‍കലാണ് താമസസ്ഥലം. ഓട്ടോ ഡ്രൈവറായിരുന്ന ഇയാള്‍ പ്ലാസ്റ്റിക് പെറുക്കി വിറ്റായിരുന്നു ജീവിച്ചിരുന്നത്. ‘ക്രിസ്തുമതത്തിലും ബൈബിളിലുമാണ് താന്‍ വിശ്വസിക്കുന്നത്. യേശുവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിള്‍ പറയുന്നു. ജീസസിന്റെ സന്ദേശമാണ് താന്‍ പ്രചരിപ്പിക്കുന്നത്. പരിശുദ്ധമല്ലാത്ത ഇടങ്ങളില്‍ പരിശുദ്ധമല്ലാത്ത വസ്തുക്കള്‍ നിക്ഷേപിക്കുകയാണ് താന്‍ ചെയ്തതെന്നും പ്രതി ദേവദാസ് ദേശായ് പോലീസിനോട് പറഞ്ഞു’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button