കട്ടപ്പന: ബന്ധുവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കൗമാരക്കാരനെയും മോഷണ മുതല്‍ വില്ക്കാന് സഹായിച്ച മൂന്ന് സുഹൃത്തുക്കളും അറസ്റ്റിൽ. കട്ടപ്പന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ 17-കാരന്, സുഹൃത്തുക്കളായ നാരകക്കാനം മുതിയേടത്തുകുഴിയില്‍ പ്രിന്‍സ് ജോയ് (22), നാലുമുക്ക് കാഞ്ഞിരത്തുങ്കല്‍ ശരത് സാബു(19), കടമാക്കുഴി കാവാട്ടുപാറ നന്ദു സുരേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.
സി.സി ടി.വി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. വീട്ടില്‍ സൂക്ഷിച്ച 5000 രൂപ കാണാതായതിനെ തുടര്‍ന്ന് കവുന്തി സ്വദേശി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് വീട്ടിലെ സ്വര്‍ണ മോതിരവും നഷ്ടപ്പെട്ടു. തുടര്‍ന്ന് പൊലീസ് നിര്‍ദേശപ്രകാരമാണ് വീടിന് ചുറ്റും കാമറകള്‍ സ്ഥാപിച്ചത്. ഇതിനു ശേഷമാണ് സ്വര്‍ണമാല നഷ്ടപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പതിനേഴുകാരന് കുടുങ്ങുകയായിരുന്നു.
മോഷ്ടിച്ച മൂന്നര പവന്റെ ആഭരണങ്ങള്‍ വില്ക്കാന് സഹായിച്ചതിനാണ് മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ വിശാല്‍ ജോണ്സണ്, എസ്.ഐമാരായ എം.പി. മോനച്ചന് എം.എസ്. ഷംസുദ്ദീന്, സി.പി.ഒമാരായ റെജി ബാലന്, പ്രശാന്ത് മാത്യു, എബിന് ജോസ്, പി.വി. രാജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Post Your Comments