ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നടപ്പാക്കാനിരുന്ന ചരക്കുസേവന നികുതി വര്‍ധന മാറ്റി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് നികുതി വര്‍ധനവ് തത്കാലം വേണ്ടെന്ന് വച്ചത്. ആയിരം രൂപവരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 5% ശതമാനത്തില്‍ നിന്ന് 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്.
Read Also : അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം
ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് നികുതി വര്‍ധനവ് തത്കാലം വേണ്ടെന്ന് വച്ചത്. വിശദമായ പഠനത്തിനു ശേഷം നികുതി കൂട്ടിയാല്‍ മതിയെന്നായിരുന്നു കേരളത്തിന്റെയും നിലപാട്.
അസംഘടിത മേഖലയെ കാര്യമായി ബാധിക്കുമെന്നും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും സംസ്ഥാനങ്ങല്‍ ചൂണ്ടികാണിക്കുകയും എതിര്‍പ്പ് അറിയിക്കുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്ക് കൂടുതല്‍ ചെലവും വ്യാപാരമേഖലയ്ക്ക് വലിയ നഷ്ടവും ഉണ്ടാക്കുമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു.
Post Your Comments