PalakkadNattuvarthaLatest NewsKeralaNewsCrime

പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു: നാല്പതുകാരന് മുപ്പത്തിമൂന്നരവര്‍ഷം തടവും പിഴയും വിധിച്ച് കോടതി

2019ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

പട്ടാമ്പി: പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ നാല്പതുകാരന് തടവും പിഴയും വിധിച്ച് കോടതി. പൊന്നാനി കൊല്ലംപടി അറയില്‍ വീട്ടില്‍ ഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. മുപ്പത്തിമൂന്നരവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് പട്ടാമ്പി അതിവേഗകോടതി ജഡ്ജി സതീഷ്‌കുമാര്‍ വിധിച്ചത്. 2019ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read Also : കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാന്‍: കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ

തൃത്താലമേഖലയിലെ ഒരു കോളനിയില്‍ ജനമൈത്രി പൊലീസ് നടത്തിയ ബോധവത്കരണ പരിപാടിക്കിടെയാണ് നാല് ആണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി വിവരം ലഭിച്ചത്. ചില മാതാപിതാക്കളും കുട്ടികളും രഹസ്യമായി സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തട്ടുകടയിലെ ജോലിക്കാരനായ പ്രതിയെ പോക്‌സോ കേസ് ചുമത്തി തന്ത്രപരമായാണ് പിടികൂടിയത്.

12 വയസിന് താഴെയുള്ള നാല് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു കേസിലെ വിധിയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. എസ്.ഐ. അനില്‍മാത്യു, ജനമൈത്രി പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button