തിരുവനന്തപുരം: കെ റെയിലിനെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയെ ട്രോളി സോഷ്യൽ മീഡിയ. ഒരിക്കൽ കെ റെയിലും ഇതുപോലെ ഓടും എന്ന് പറഞ്ഞ് സന്ദീപാനന്ദ പങ്കുവച്ച വീഡിയോയ്‌ക്കെതിരെയാണ് സോഷ്യൽ മീഡിയയുടെ ട്രോൾ. കുറുക്കൻ മൂലയിലെ ഷിബുവിനെ മിന്നൽ മുരളിക്ക് കൊല്ലാൻ സാധിച്ചില്ല, അന്ന് മുതുകിൽ തറച്ച കുന്തവുമായി പുഴ നീന്തി ഷിബു തിരുവനന്തപുരത്ത് ചെന്ന് ആശ്രമം ഒക്കെ തുടങ്ങി. പക്ഷെ ഇപ്പോഴും കുറുക്കൻമൂല ഷിബു രാത്രി കെട്ടിടം തീയിടലും ആളെ വിളിച്ച് കൂട്ടലും മാത്രം മറന്നിട്ടില്ലെന്ന് സോഷ്യൽ മീഡിയ ട്രോളുന്നു.
Also Read:ടെസ്റ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം
സ്വാമി മിന്നൽ മുരളി കണ്ടിരുന്നോ, അങ്ങയുടെ പേരുള്ള കഥാപാത്രം അസ്സലായി അഭിനയിച്ച് അങ്ങയെ ഓർക്കാനുള്ള ഒരു സാഹചര്യവും ഒരുക്കിയെന്നും, നിന്റെ കഥ സിനിമ യിൽ കണ്ടു ട്ടോ, ഈ ഷിബു കാർ കത്തിച്ചപ്പോ ആ ഷിബു കട കത്തിച്ചിട്ട് ആളെ വിളിച്ചു കൂട്ടിയെന്നും സോഷ്യൽ മീഡിയ സ്വാമി സന്ദീപാനന്ദ ഗിരിയെ പരിഹസിക്കുന്നു.
അതേസമയം, കെ റെയിലിനെ അനുകൂലിച്ച് രംഗത്തെത്തിയ പലരെയും സോഷ്യൽ മീഡിയയും പൊതുജനങ്ങളും രൂക്ഷമായി വിമർശിക്കുകയാണ്. പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ അതുവഴി നഷ്ടപ്പെടാൻ പോകുന്നത് അനേകം മനുഷ്യരുടെ ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്.
Post Your Comments