കീഴുപറമ്പ്: ഭാര്യയെ ഭർത്താവും കുടുംബവും ക്രൂരമായി മർദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികക്കാണ് മർദനത്തിൽ കഴുത്തിലും കാലിലും തലക്കും ഗുരുതര പരിക്കേറ്റത്.
കുനിയിൽ കുറ്റൂളിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഭർത്താവിനെ മർദിച്ചെന്ന പരാതിയിൽ അധ്യാപികക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്ന് തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് അധ്യാപികയുടെ ബന്ധുക്കൾ പറഞ്ഞു.
Post Your Comments