Latest NewsNewsLife Style

സ്ഥിരം ചൂടുവെള്ളത്തിൽ കുളിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക..

സ്ഥിരം ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ ധാരാളമുണ്ട് നമുക്കിടയില്‍. നല്ല ചൂടുള്ള വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഇളംചൂടാക്കിയ ശേഷമാണ് പലരും കുളിക്കുന്നത്. എന്നാല്‍, ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ്? അതോ ചൂടുവെള്ളത്തിലെ കുളി ആരോഗ്യത്തിനു ദോഷം ചെയ്യുന്നുണ്ടോ?

➤ പൊതുവെ തണുപ്പ് ദോഷം ചെയ്യുന്ന അവസരങ്ങളില്‍ മാത്രം ചൂടുവെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. ജലദോഷം, തൊണ്ടവേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ള സമയത്ത് മാത്രം ചൂടുവെള്ളം ഉപയോഗിക്കുക.

➤ ശരീരികമായ അസ്വസ്ഥതകള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ല. സ്ഥിരം ചൂട് കൂടിയ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിനു ദോഷം ചെയ്യും.

➤ കുളിക്കാനായി ചൂടുവെള്ളം തിരഞ്ഞെടുക്കേണ്ട സാഹചര്യങ്ങളില്‍ പോലും ഇളം ചൂടുവെള്ളമേ ഉപയോഗിക്കാന്‍ പാടൂ. കൂടുതല്‍ ഗുണം കിട്ടുമെന്നു കരുതി അധികം ചൂടുവെള്ളം ദേഹത്തൊഴിച്ചാല്‍ ഗുണത്തേക്കാളേറെ ദോഷമാകും.

➤ ചെറു ചൂടുവെള്ളത്തിലാണു കുളിയെങ്കിലും ഈ വെള്ളം അധികം തലയില്‍ കോരിയൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുപ്പ് കുറഞ്ഞ വെള്ളമാണ് തല കഴുകാന്‍ നല്ലത്.

Read Also:- ഡിഎസ്എല്‍ആര്‍ ക്യാമറകളുടെ നിര്‍മ്മാണം നിർത്താനൊരുങ്ങി കാനോണ്‍

➤അന്തരീക്ഷത്തിലെ താപനിലയുമായി ചേര്‍ന്നു നില്‍ക്കുന്ന വെള്ളത്തില്‍ കുളിയ്ക്കുകയെന്നതാണ് ഏറെ ആരോഗ്യകരം. കൂടുതല്‍ ചൂടുള്ള വെള്ളത്തിലും കൂടുതല്‍ തണുപ്പുള്ള വെള്ളത്തിലും കുളി നല്ലതല്ല. തണുപ്പാറിയ വെള്ളമാണ് കൂടുതല്‍ നല്ലതെന്നു വേണം പറയാന്‍. കൂടുതല്‍ ചൂടു വെള്ളത്തിലും തണുത്ത വെള്ളത്തിലും കുളിയ്ക്കുന്നത് ചര്‍മത്തിനും നല്ലതല്ല.

shortlink

Post Your Comments


Back to top button