Latest NewsKeralaNewsIndia

‘കാണ്മാനില്ല, പേര് രാഹുൽ ഗാന്ധി, മകനെ… മടങ്ങി വരൂ’: വയനാട് കേഴുന്നുവെന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ

പാലക്കാട്: രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനിടെ വയനാട് എംപിക്കെതിരെ പരിഹാസം നിറഞ്ഞ പോസ്റ്ററുമായി ബിജെപി. ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്റർ പാർട്ടിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. പോസ്റ്റർ വൈറലാവുകയാണ്. ‘ മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. 51 വയസുകാരനായ രാഹുൽ ​ഗാന്ധി എംപിയെ കാൺമാനില്ലെന്നും അവസാനമായി കണ്ടത് ബാങ്കോക്കിൽ’ ആണെന്നും പോസ്റ്ററിൽ പറയുന്നു.

Also Read:കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എന്ന മുഖ്യമന്ത്രിയുടെ ‘സ്വയം പ്രശംസ’ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

അതേസമയം, രാഹുൽ ഗാന്ധി അടുത്ത ‘വ്യക്തിപരമായ’ വിദേശ യാത്രയിലാണുള്ളത്. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വിദേശത്തേക്ക് പുറപ്പെട്ടത്. തന്റെ ലണ്ടൻ യാത്ര കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുൻപാണ് രാഹുലിന്റെ അടുത്ത വിദേശയാത്ര. കോൺഗ്രസ് നേതൃത്വമാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ, കോൺഗ്രസിലെ സമുന്നത നേതാവ് ഇപ്രകാരം പെരുമാറുന്നത് അണികൾക്കിടയിൽ കനത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യവും, ഇതുപോലെ ലണ്ടനിലേക്ക് പോയ രാഹുൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഒരു ദിവസം മുൻപാണ് തിരിച്ചെത്തിയത്.

രാഹുൽ ഗാന്ധിയുടെ ദുരൂഹമായ വിദേശ യാത്രകളെപ്പറ്റി ഭരണകക്ഷിയായ ബി.ജെ.പി നേതാക്കൾക്കിടയിൽ നിന്നും ആരോപണമുയർന്നിരുന്നു. ഇതോടെ, രാഹുലിനെ വിദേശയാത്രകൾ തികച്ചും വ്യക്തിപരമാണെന്നും ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ പടച്ചു വിടരുതെന്നും കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി പ്രസ്താവനയിറക്കിയത് ശ്രദ്ധേയമായിരുന്നു. എന്നാൽ, രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് എത്തി. ‘രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്’ – കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button