മാനന്തവാടി: ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പരാജയപ്പെട്ട് കുങ്കിയാനകൾ മടങ്ങി. മാനന്തവാടി കുറുക്കൻ മൂലയിലാണ് കൊമ്പന്മാര് ആനപ്പന്തിയിലേക്ക് തിരികെ മടങ്ങിയത്. കുറുക്കന്‍മൂലയെ ഭീതിയിലാഴ്ത്തിയ കടുവയെ തുരത്താൻ രണ്ടാഴ്ച മുൻപാണ് മുത്തങ്ങയില്‍ നിന്നും കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും എത്തിയത്.
കല്ലൂര്‍ കൊമ്പനും വടക്കനാട് കൊമ്പനും ദിവസങ്ങളോളം പാപ്പാന്മാരുടെ നിര്‍ദേശങ്ങളനുസരിച്ച് തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതോടെ വനം വകുപ്പ് തന്നെയാണ് തിരച്ചില്‍ അവസാനിപ്പിക്കാൻ പറഞ്ഞത്. കടുവയെപ്പിടിക്കാനെത്തിയ കൊമ്പന്മാർക്ക് ഒരു വലിയ കഥയുണ്ട്. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ നൂല്പ്പുഴക്കാരുടെ പേടിസ്വപ്നമായിരുന്നു ഇരുവരും. കൊമ്പന്മാരുടെ ശല്യം സഹിക്കാവയ്യാതെ ഒടുവിൽ മയക്കുവെടിവെച്ച് രണ്ടുപേരെയും പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ച് പരിശീലനം നല്‍കുകയായിരുന്നു.
ഇരുവർക്കും രസകരമായ രണ്ടു പേരുകൾ മുത്തങ്ങയിലെ ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. 2016 നവംബറില്‍ പിടികൂടിയ കല്ലൂര്‍ കൊമ്പൻ ഭരത് എസ്.ഐ എന്നും 2019 മാര്‍ച്ചില്‍ പിടികൂടിയ വടക്കനാട് കൊമ്പന് വിക്രം എന്ന പേരിലുമാണ് അറിയപ്പെടുന്നത്. പരിശീലനം സിദ്ധിച്ച ഇരുവരും ആദ്യമായാണ് പുറമെ തിരച്ചിലിനിറങ്ങിയത്.
Post Your Comments