KottayamLatest NewsKeralaNattuvarthaNews

നിയന്ത്രണംവിട്ട ബൈക്ക് പഴക്കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ അ​മ്മ​ങ്ക​രി പു​ത്ത​ൻ പ​റ​മ്പി​ൽ വി​ഷ്ണു (28) വാ​ണ് മരിച്ചത്

കു​മ​ര​കം: ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ട് പഴക്കടയിലേക്ക് ഇ​ടി​ച്ചുകയറി യുവാവിനു ദാരുണാന്ത്യം. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ അ​മ്മ​ങ്ക​രി പു​ത്ത​ൻ പ​റ​മ്പി​ൽ വി​ഷ്ണു (28) വാ​ണ് മരിച്ചത്. കോ​ണ​ത്താ​റ്റ് പാ​ല​ത്തി​നു സ​മീ​പം ആണ് സംഭവം.

ഇ​ന്ന​ലെ രാ​ത്രി 10.30 നാ​യി​രു​ന്നു അ​പ​ക​ടം. മേ​ലു​പ​ള്ളി​ച്ചി​റ അ​നി​ൽ കു​മാ​ർ (അ​ബ്ബാ​സ്) ന്‍റെ പ​ഴ​ക്ക​ട​യി​ൽ ഇ​ടി​ച്ച് കയറിയാണ് അ​പ​ക​ടമുണ്ടായത്. ക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. രാ​ത്രി ക​ട അ​ട​ച്ച​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

Read Also : ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ : പ്രതിഷേധം

കോ​ട്ട​യം ഭാ​ഗ​ത്തു ​നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് ഉ​ന്തു​വ​ണ്ടി​യി​ൽ നി​ർ​മി​ച്ച പ​ഴ​ക്ക​ട​യി​ൽ ഇ​ടി​ച്ചു​ മ​റി​യു​ക​യാ​യി​രു​ന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button