KannurLatest NewsKeralaNattuvarthaNews

ഉദ്ഘാടനം കഴിഞ്ഞിട്ട് 2 വര്‍ഷമായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ : പ്രതിഷേധം

ഉദ്ഘാടനം നടത്തിയതല്ലാതെ ഒരു തസ്തികകളിലും നിയമനവും ആയില്

തൃശ്ശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ തൃശ്ശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ. ഇതിനായി നിർമിച്ച കെട്ടിടം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. ഉദ്ഘാടനം നടത്തിയതല്ലാതെ ഒരു തസ്തികകളിലും നിയമനവും ആയില്ല.

അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫിഷറീസ് സ്റ്റേഷന് പണിതത്. എന്നാല്‍ കോടികൾ ചിലവിട്ട് കെട്ടിടം പണിതതല്ലാതെ മറ്റൊന്നും നടന്നില്ല. 2019 ജനുവരി 11 ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനം.

Read Also : ഒമിക്രോൺ പകർച്ച : ഒരാളിൽ നിന്ന് 1.22 ആളിലേയ്ക്കെന്ന് ആരോഗ്യമന്ത്രാലയം

ഒരു അസിസ്റ്റന്‍റ് ഡയറക്ടർ, മൂന്ന് ഫിഷറീസ് സബ് ഇൻസ്പെക്ടർമാർ, ഒരു മെക്കാനിക്, ക്ലർക്ക് എന്നീ തസ്തികകൾ ഉൾപ്പടെ 25 ഓളം തസ്തികകളിൽ ഇതുവരെ നിയമനം ആയിട്ടില്ല. കൊവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇതിനായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനെതിരെ മത്സ്യതൊഴിലാളികളുടെ ഭാ​ഗത്ത് നിന്ന് വൻ പ്രതിഷേധം ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button