ThiruvananthapuramLatest NewsKeralaNattuvarthaNews

പോലീസിന്റെ മദ്യ പരിശോധനയിൽ ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്ന വിദേശ പൗരന്റെ വേറിട്ട പ്രതിഷേധം

തിരുവനന്തപുരം: കേരള പോലീസിന്റെ മദ്യ പരിശോധനയില്‍ സ്വീഡിഷ് പൗരന്റെ വേറിട്ട പ്രതിഷേധം. സ്വീഡിഷ് സ്വദേശി സ്റ്റീവാണ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പി മദ്യം റോഡിന് സമീപം ഒഴിച്ച് കളഞ്ഞ് പ്രതിഷേധിച്ചത്. മൂന്ന് ഫുള്ളുമായി കോവളത്തെ ഹോം സ്റ്റേയിലേക്ക് വരുകയായിരുന്ന സ്റ്റീവിനെ പോലീസ് വഴിയിൽ തടയുകയായിരുന്നു. സ്റ്റീവിന്റെ സ്‌കൂട്ടറില്‍നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെത്തിയ പോലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ സ്റ്റീവിനോട് ആവശ്യപ്പെട്ടു. എന്നാൽ ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പോലീസ് വിട്ടില്ല. തുടർന്ന് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് കുപ്പികൾ പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു.

അതേസമയം കുപ്പിയടക്കം വലിച്ചെറിയാന്‍ പോലീസ് സ്റ്റീവിനോട് ആവശ്യപ്പെട്ടു. എന്നാല്‍, കുപ്പി കളയതെ മദ്യം മാത്രം ഒഴിച്ചു കളഞ്ഞ സ്റ്റീവ് പ്ലാസ്റ്റിക് കുപ്പി തന്റെ ബാഗില്‍ സൂക്ഷിച്ചു. ഇതിനിടെ പ്രദേശത്തുണ്ടായിരുന്ന ആളുകൾ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ട പോലീസ് ബില്‍ വാങ്ങിവന്നാല്‍ മതി മദ്യം കളയണ്ടെന്ന് സ്റ്റീവിനോട് പറഞ്ഞു. തുടർന്ന് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കാന്‍ ഇയാൾ ബിവറേജില്‍ പോയി ബില്ല് വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി. തനിക്ക് പോലീസിനോട് പരാതിയില്ലെന്നും എല്ലാം ഒരു തമാശയായി കാണുകയാണെന്നും സ്റ്റീവ് പറഞ്ഞു. രണ്ട് ഫുള്ള് പോയിക്കിട്ടിയതില്‍ ചെറിയൊരു സങ്കടം മാത്രമാണുള്ളതെന്നും സ്റ്റീവ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button