ദുബായ്: യുഎഇയിൽ കനത്ത മഴ. വെള്ളിയാഴ്ച്ച രാവിലെ മുതൽ കനത്ത മഴയാണ് യുഎഇയിൽ അനുഭവപ്പെടുന്നത്. ദുബായ്, ഷാർജ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുന്നുണ്ട്. റോഡിൽ പലയിടത്തും മഴ വെള്ളം നിറഞ്ഞു. അതിനാൽ ഗതാഗതം മന്ദഗതിയിലായി. ഇടുങ്ങിയ റോഡുകളിൽ വെള്ളം തളം കെട്ടിനിൽക്കുന്നതിനാൽ കാൽനടയാത്രയും പ്രതിസന്ധിയിലാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. സുരക്ഷയ്ക്കായി സഡൻ ബ്രേക്കിങ് ഒഴിവാക്കണമെന്നും പോലീസ് നിർദ്ദേശം നൽകി. യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments