ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ചെരുപ്പുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് നികുതി വർദ്ധിപ്പിക്കുന്ന തീരുമാനം യോഗത്തിൽ പുനപരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടിയന്തരമായി വിളിച്ച് ചേർത്ത ഈ യോഗം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ വിഗ്വാൻ ഭവനിലാണ് നടക്കുക.
ചെരുപ്പുകൾക്കും വസ്ത്രങ്ങൾക്കും വർദ്ധിപ്പിച്ച 12 ശതമാനം നികുതി നാളെ മുതൽ നിലവിൽ വരാനിരിക്കെയാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്. ഇവയ്ക്ക് നികുതി വർധിപ്പിക്കുന്ന തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലുങ്കി, തോര്‍ത്ത്, സാരി, മുണ്ടുകള്‍ തുടങ്ങി എല്ലാ തുണിത്തരങ്ങള്‍ക്കു വില കൂടുന്നതിനാൽ പുതിയ നിരക്ക് ഈ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
75 വര്‍ഷമായി തുണിത്തരങ്ങള്‍ക്ക് ഇങ്ങനെയൊരു നികുതി ചുമത്തിയിട്ടില്ലെന്നും ഇതൊഴിവാക്കാൻ ജിഎസ്ടി കൗൺസിലിനോട് ആവശ്യപ്പെടണമെന്നും വ്യാപാരികൾ സംസ്ഥാന സർക്കാറുകളെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ്, അടിയന്തരമായി ജിഎസ്ടി കൗൺസിൽ യോഗം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
Post Your Comments