PathanamthittaKeralaNattuvarthaLatest NewsNews

വയോധികരെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആക്രമി​ച്ച​ കേസ് : പ്രതികൾ പിടിയിൽ

ഏ​നാ​ദി​മം​ഗ​ലം ഇ​ള​മ​ണ്ണൂ​ർ പാ​ല​മു​റ്റ​ത്ത് വീ​ട്ടി​ൽ സു​ലോ​ച​ന, ഭ​ർ​ത്താ​വ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വരാണ് ആക്രമണത്തിനിരയായത്

അ​ടൂ​ർ: വയോധികരെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ ക​യ​റി മ​ർ​ദി​ച്ച കേസിലെ പ്ര​തി​ക​ൾ പിടിയിൽ. അ​ടൂ​ർ പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്​​റ്റ്​ ചെ​യ്തത്. ഏ​നാ​ദി​മം​ഗ​ലം ഇ​ള​മ​ണ്ണൂ​ർ പാ​ല​മു​റ്റ​ത്ത് വീ​ട്ടി​ൽ സു​ലോ​ച​ന, ഭ​ർ​ത്താ​വ് വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ എ​ന്നി​വരാണ് ആക്രമണത്തിനിരയായത്.

കൂ​ട​ൽ മ​ഠ​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​രാ​ജ് (28), കൂ​ട​ൽ പു​ന്ത​ല​ത്ത് വി​ള​യി​ൽ വി​ഷ്ണു പി.​നാ​യ​ർ (20), തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര മൂ​ന്നു ക​ല്ലും​മൂ​ട് ഐ​രാ​ക്കോ​ട് മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ൻ (59), കൂ​ട​ൽ ചെ​മ്പി​ലാ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ശ്വി​ൻ (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Read Also : കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാന്‍: കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ

ഡി​സം​ബ​ർ 23ന് ​രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം കു​റു​വ​ടി കൊ​ണ്ട് പ​രാ​തി​ക്കാ​രി​യെ​യും ഭ​ർ​ത്താ​വി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. ബി​നു​വിന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ടൂ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, എ​സ്.​ഐ എം. ​മ​നീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ്, അ​ൻ​സാ​ജു, അ​മ​ൽ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button