ചെന്നൈ: തമിഴ്നാട്ടില്‍ കനത്തമഴയെ തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവടങ്ങളില്‍ മൂന്നു പേര് ഷോക്കേറ്റ് മരിച്ചു.
Read Also : മുംബൈയില്‍ ഭീകരാക്രമണ ഭീഷണി: ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം, സുരക്ഷ ശക്തമാക്കി
ചെന്നൈയില്‍ കനത്തമഴയെ തുടര്‍ന്ന് മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. മഴ കനത്തതോടെ ഗതാഗതക്കുരുക്കില്‍ നഗരം സ്തംഭിച്ച നിലയിലായിരുന്നു.
പത്ത് ജില്ലകളില്‍ കൂടി മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴ പെയ്യുമെങ്കിലും അതിതീവ്രമാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് സന്ദര്‍ശിച്ചു.
Post Your Comments