ThrissurNattuvarthaLatest NewsKeralaNews

തുണിക്കടയുടെ മറവില്‍ കഞ്ചാവിന്റെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും വിൽപന : യുവാവ് പിടിയിൽ

നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-40) അറസ്റ്റിലായത്

ആമ്പല്ലൂര്‍: തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വില്‍പന നടത്തിയ യുവാവ് പിടിയിൽ. നന്തിക്കര തൈവളപ്പില്‍ മഹേഷാണ് (മാക്കുട്ടി-40) അറസ്റ്റിലായത്.

പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ നൂറ് ഗ്രാം കഞ്ചാവും 1600 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും പൊലീസ് പിടികൂടി.

Read Also : പുതുവത്സര ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ: കൂടുതൽ നിയന്ത്രണങ്ങൾ ഇന്ന്

ഇയാൾ വിദ്യാര്‍ഥികള്‍ക്കടക്കം ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. നന്തിക്കര പെട്രോള്‍ പമ്പിന് സമാപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് പുതുക്കാട് എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button