![](/wp-content/uploads/2021/12/gk.jpg)
കൊച്ചി : സിനിമ സീരിയൽ നടൻ ജി കെ പിള്ള (97) അന്തരിച്ചു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള 325ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാർത്ഥി സാറാമ്മ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, കാര്യസ്ഥൻ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സത്യൻ, നസീർ, ഉമ്മർ, മധു, സോമൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ ഇവരുടെയെല്ലാം തുടക്കക്കാലത്തിന് സാക്ഷിയായിരുന്നു ജി കെ പിള്ള. വിമുക്തഭടനായജി കെ പിള്ള 15 വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള എക്സ് സർവീസ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
Post Your Comments