രണ്ടായിരത്തി ഇരുപത്തിയൊന്ന് വിട വാങ്ങുമ്പോൾ മലയാള സിനിമയിലെ ജനപ്രിയ താരത്തിൻ്റെ തിരിച്ചുവരവ് പറയാതിരിക്കാനാവില്ല. ആംഗ്രി യംഗ് മാൻ ഇമേജിലൂടെ സൂപ്പർ താരമായ സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചു വരവാണ് കാവൽ .താരത്തിൻ്റെ രാഷ്ട്രീയത്തോടുള്ള എതിർപ്പുകൾ മൂലം നിരന്തരമായി ഡീ ഗ്രേഡിങ്ങുകൾക്കു വിധേയമായ കാവൽ നല്ല പ്രേക്ഷകരെ തൃപ്തിപ്പെടുത്തി.
കോടികളുടെ വ്യാജ പ്രചരണങ്ങളും അവകാശവാദങ്ങളുമില്ലാതെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. ഏകലവ്യൻ ,കമീഷ്ണർ ,ലേലം ,പത്രം ഭരത്ചന്ദ്രൻ ,വാഴുന്നോർ ,ജനാധിപത്യം എഫ് ഐ ആർ .ക്രൈം ഫയൽ ,രാഷ്ട്രം ഉൾപ്പടെ ആക്ഷൻ പാക്കേജ് സിനിമകൾ ,ഇന്നലെ ,കളിയാട്ടം ,സമ്മർ ഇൻ ബെത് ലഹേം, സിന്ദൂരരേഖ ഉൾപ്പെടെ ഉള്ള ക്ലാസ് ചിത്രങ്ങൾ ,കളിയാട്ടം , മകൾക്ക്, അപ്പോത്തിക്കിരി ഉൾപ്പെടെയുള്ള സമാന്തര ചിത്രങ്ങൾ ,തെങ്കാശിപ്പട്ടണം ,സുന്ദരപുരുഷൻ ഉൾപ്പെടെ ഉള്ള കോമഡി ചിത്രങ്ങൾ അങ്ങനെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങൾ സമ്മാനിച്ച സൂപ്പർ താരം. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയെങ്കിലും കാവൽ ആരാധകർ ആഘോഷമാക്കി
ഇനിയും ഒരങ്കത്തിന് തനിക്ക് ശേഷി ഉണ്ടെന്നു ബോധ്യപ്പെടുത്തിയ സുരേഷ് ഗോപിയുടെ വമ്പൻ ചിത്രങ്ങളാണ് വരാനുള്ളത് ഒറ്റക്കൊമ്പനും പാപ്പനും.പഴയ ഫയർബ്രാൻഡ് ഐറ്റം തിരിച്ചു വരുന്നത് കാണികൾക്ക് ഏറെ ആഘോഷിക്കാനുള്ള വക നൽകും.
Post Your Comments