ന്യൂഡല്‍ഹി: സഹോദരിയെ പ്രണയിച്ച യുവാവിനെ പട്ടാപ്പകല്‍ തെരുവിലിട്ട് കുത്തിക്കൊന്നു. മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ കസേര കൊണ്ട് തലയ്ക്ക് അടിക്കുന്നതും കത്തി കൊണ്ട് തുടര്‍ച്ചയായി കുത്തുന്നതുമായ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. ഷാരൂഖ് എന്ന യുവാവിനെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് തെരുവിലിട്ട് ക്രൂരമായി ആക്രമിക്കുന്നത്. കസേര കൊണ്ട് തലയ്ക്കടിച്ച് നിലത്തുവീഴ്ത്തുന്നതും കത്തി കൊണ്ട് തുടര്‍ച്ചയായി കുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുത്തേറ്റ് വീണ യുവാവിനെ വഴിയാത്രക്കാര്‍ ആരും തന്നെ തിരിഞ്ഞുനോക്കാതെ പോകുന്നതും വീഡിയോയില്‍ കാണാം.
read also: വഴക്കിനിടയില്‍ കത്തി കൊണ്ട് കുത്തി, മരിച്ചുവെന്ന് തോന്നിയത്തോടെ തീകൊളുത്തി: കുറ്റം സമ്മതിച്ച് സഹോദരി
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സുബൈറിന്റെ സഹോദരിയുമായി ഷാരുഖ് പ്രണയത്തിലായിരുന്നു. ഇതറിഞ്ഞു സുബൈറും കുടുംബക്കാരും സഹോദരിയെ വിവാഹം കഴിപ്പിച്ച വിടാന്‍ ശ്രമിച്ചു. എന്നാല്‍ ഷാരൂഖുമായുള്ള പ്രണയത്തിന്റെ പേരില്‍ സഹോദരി കല്യാണത്തെ എതിര്‍ത്തു. ഇതിന്റെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
Post Your Comments