![](/wp-content/uploads/2021/12/jithu-750x422-1.jpg)
കൊച്ചി: കേരളത്തെ ഞെട്ടിച്ച പറവൂരിലെ വിസ്മയ കൊലക്കേസില്‍ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി.
എറണാകുളത്ത് ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. ഇവര്‍ക്ക് ചില മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് വിവരം.
കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പ്രതിക്ക് ആരെങ്കിലും ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയോ എന്നടക്കമുള്ള കാര്യങ്ങള്‍ അറിയാനുണ്ട്. സഹോദരി വിസ്മയയെ ആണ് ജീത്തു തീ കൊളുത്തി കൊന്നത്.
സംഭവ ശേഷം ജില്ല വിട്ട ജീത്തു എറണാകുളത്ത് എത്തിയതായി ഉച്ചയോടെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഭാഗത്തു നിന്നും ജീത്തുവിനെ പിടികൂടിയത്.
Post Your Comments