KeralaLatest NewsNews

ബിരാജിന് കുറ്റകൃത്യം നടത്താൻ ചില കുടുംബശ്രീ പ്രവർത്തകർ തങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു: പിതാവ്

ആ​മ്പ​ല്ലൂ​ര്‍: നാ​ട്ടു​കാ​ര്‍ നോ​ക്കി നി​ല്‍​ക്കെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ബിരാജിന് കുറ്റകൃത്യം നടത്താനായി കുടുംബശ്രീ പ്രവർത്തകർ സഹായിച്ചതായി പിതാവിന്റെ ആരോപണം. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് ഭാ​ര്യ ജീ​തു(29)​വിനെ ബി​രാജ് ​ തീകൊളുത്തിയത്. ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ​യാ​ണ് ജീ​തു മ​രി​ച്ച​ത്. കുടുംബശ്രീ സംഘത്തില്‍നിന്നെടുത്ത വായ്‌പ തിരിച്ചടയ്‌ക്കാനായി ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ അച്‌ഛനൊപ്പം കുണ്ടുകടവിലെത്തിയപ്പോഴാണ്‌ ജീതു ആക്രമിക്കപ്പെട്ടത്‌.

മേനൊടി പട്ടികജാതി കോളനിയിലെ കണ്ണോളി ജനാര്‍ദനന്റെയും തങ്കമണിയുടെയും മൂത്ത മകളാണ്‌ ജീതു. കുട്ടികളില്ല. കുടുംബശ്രീ യോഗം ചേര്‍ന്ന വീട്ടില്‍നിന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോൾ റോഡിന്‌ സമീപം ഒളിച്ചിരുന്ന ബിരാജ്‌, ജീതുവിന്റെ അടുത്തേക്കെത്തി. അല്‍പ്പനേരം സംസാരിച്ചശേഷം ജീത്തുവിന്റെ തലയിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. അച്‌ഛന്റെ അടുത്തേക്ക്‌ ഓടിയ ജീതുവിനെ പിന്തുടര്‍ന്നു ലൈറ്റര്‍ ഉപയോഗിച്ച്‌ തീ കൊളുത്തി. പെട്ടെന്നു പെട്രോള്‍ ദേഹത്തേക്കു പടരാനായി പെട്രോള്‍ കൊണ്ടുവന്നിരുന്ന കുപ്പിയുടെ അടിഭാഗം വെട്ടിക്കളഞ്ഞിരുന്നു.

തീ ആളിപ്പടര്‍ന്ന്‌ റോഡില്‍ വീണ ജീതുവിനെ അച്ഛനും ഓട്ടോ ഡ്രൈവറും കൂടി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ മുളങ്കുന്നത്തുകാവ്‌ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ ജീതു മരിച്ചു. മരിക്കുന്നതിന് മുൻപ് ജീതു മജിസ്‌ട്രേറ്റു മുൻപാകെ മൊഴി നല്‍കിയിരുന്നു. ബിരാജിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ലെന്ന്‌ ജീതുവിന്റെ അച്‌ഛന്‍ ജനാര്‍ദനന്‍ പറഞ്ഞു. ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ്‌ ബിരാജ്‌ എത്തിയതെന്നു പോലീസ്‌ പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു.

ജീതു എത്തിയതോടെ കുറച്ചുനേരം അവരോടു സുഖവിവരങ്ങള്‍ തിരക്കി കൂടെ നടന്നു. ജീതു ചെങ്ങാലൂരിലെ വസതിയില്‍ എത്തുമെന്നുറപ്പിച്ച ശേഷമാണ്‌ ബിരാജ്‌ എത്തിയത്‌. സി.പി.എം അനുഭാവിയായ ബിരാജിന്‌ കുടുംബശ്രീയുമായി അടുത്ത ബന്ധമുണ്ട്‌. കുടുംബശ്രീയിലെ ചിലരും ബിരാജും ചേര്‍ന്നായിരുന്നു ജീതുവിനേയും അച്‌ഛനേയും അവിടേക്ക്‌ എത്തിച്ചതെന്നും പരാതിയുണ്ട്‌. ഒരു മാസം മുൻപ് ദമ്പതികള്‍ പൊലീസ്‌ സ്‌റ്റേഷനിലെത്തി പിരിയാമെന്ന തീരുമാനമെടുത്തിരുന്നു. തുടര്‍ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ്‌ കൊലപാതകം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്ന ജീതുവിനെ കുടുംബശ്രീ ഭാരവാഹികളാണ്‌ ഞായറാഴ്‌ച കുണ്ടുകടവിലേക്ക്‌ വിളിച്ചുവരുത്തിയത്‌.

ഭര്‍ത്താവിനോടൊപ്പം താമസിക്കുന്നതിനിടെ കുടുംബശ്രീ മുഖേന ജീതു വായ്‌പ എടുത്തിരുന്നു. ഈ വായ്‌പയുടെ കുടിശിക മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായിരുന്നു വിളിച്ചുവരുത്തിയത്‌. സംഭവം നടന്ന സ്‌ഥലത്ത്‌ ഉപേക്ഷിച്ച ബാഗില്‍നിന്നു ലഭിച്ച വിരാജിന്റെ കുറിപ്പില്‍ ജീതു ചതിച്ചെന്നും ജീവിക്കാന്‍ അര്‍ഹതയില്ലെന്നും എഴുതിയിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു. ജീതു മൂലം വന്‍ സാമ്പത്തികബാധ്യത വന്നുവെന്നും ലോകം വിടുകയാണെന്നും കുറിപ്പിലുണ്ട്‌. ആത്മഹത്യാക്കുറിപ്പോടെ കൊലപാതകം നേരത്തെ ആസൂത്രണം ചെയ്‌തിരുന്നെന്നും വ്യക്‌തമായി.

കൃ​ത്യം ന​ട​ത്തി​യ ശേ​ഷം മ​റ്റൊ​രാ​ളു​ടെ ബൈ​ക്കി​ല്‍ പാ​ല​ക്കാട്ടെത്തിയ ഇ​യാ​ള്‍ ട്രെ​യി​നി​ല്‍ ക​യ​റി മും​ബൈ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇവിടെയെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. പൊ​ള്ള​ലേ​റ്റ ജീ​തു​വി​നെ ര​ക്ഷി​ക്കാ​നോ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നോ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചി​ല്ലെ​ന്ന് പി​താ​വ് ജ​നാ​ര്‍ദ​ന​ന്‍ ആ​രോ​പി​ച്ചു. അതെ സമയം യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന്‌ വീഴ്‌ച്ചയുണ്ടായിട്ടില്ലെന്ന്‌ ജില്ലാ പോലീസ്‌ മേധാവി യതീഷ്‌ചന്ദ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button