തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച കോൺഗ്രസ് എംപി കെ മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ശക്തനായി വന്ന് നേമത്ത് ശക്തമായി തോറ്റതിന്റെ വിഷമമാണ് മുരളീധരനെന്ന് ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രന് അംഗീകാരം ലഭിക്കുന്നതിന്റെ അസൂയയാണ് മുരളീധരനെന്നും ശിവൻകുട്ടി പരിഹസിച്ചു.
Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്നായിരുന്നു പരാമർശം. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ മേയർക്കെതിരെ അതിരൂക്ഷവിമർശനം നടത്തിയത്.
Post Your Comments