ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

വഴിയില്‍ തടഞ്ഞുവെച്ച് പതിനൊന്ന് വയസുകാരനെ മര്‍ദ്ദിച്ചു: ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി ആക്രമിച്ചു

പ്രദേശവാസികളായ അഞ്ചു പേര്‍ക്കെതിരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തത്

വട്ടിയൂര്‍ക്കാവ്: പതിനൊന്ന് വയസുകാരനെ വഴിയില്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്ത് പൊലീസ്. പ്രദേശവാസികളായ അഞ്ചു പേര്‍ക്കെതിരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തത്. നെട്ടയം കല്ലിംഗവിള സ്വദേശിയായ അനില്‍കുമാര്‍, ശ്യാമള, ഇവരുടെ മകന്‍ അഭിജിത്ത് എന്നിവര്‍ക്കാണ് പ്രദേശവാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

Read Also : 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാലസംഘം നടത്തിയ പരിപാടിയില്‍ പങ്കെടുത്ത് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭിജിത്തിനെ വീടിന് സമീപം വച്ച് അയല്‍വാസിയായ യുവാവ് തടഞ്ഞുനിര്‍ത്തി കവിളില്‍ അടിക്കുകയായിരുന്നു. അഭിജിത്ത് വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചയാളും കുട്ടിയുടെ വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

രാത്രി എട്ടുമണിയോടെ മര്‍ദ്ദിച്ചയാളുടെ നേതൃത്വത്തിലുള്ള സംഘം അനില്‍കുമാറിന്റെ വീട്ടിലെത്തി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അനില്‍കുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവര്‍ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. അനില്‍കുമാറിന് മൂക്കിനും അഭിജിത്തിന് മുഖത്തും ശ്യാമളയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button