Latest NewsKeralaNews

ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികളെന്ന് സംശയം : ഇവരുടെ കൈവശമുള്ളത് വ്യാജ രേഖകള്‍

കൊച്ചി : ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലെത്തുന്നത് ബംഗ്ലാദേശികളെന്ന് സംശയം . അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായും ചേക്കേറിയിരിക്കുന്ന പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളെ കുറിച്ചാണ് ഇപ്പോള്‍ സംശയം ബലപ്പെട്ടിരിക്കുന്നത്. ഇവരില്‍ പലരുടേയും കൈവശമുള്ളത് വ്യാജ രേഖകളാണെന്നാണ് വിവരം. ഇതോടെ കിറ്റെക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് ഒഴുകുന്നതിന് പിന്നിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍.

Read Also : ഡയറക്റ്റ് സെല്ലിംഗിൽ പിരമിഡ് പണിയണ്ട: മൾട്ടിലെയർ നെറ്റ്‌വർക്ക് മാർക്കറ്റിങ്, മണി ചെയ്ൻ എന്നിവ നിരോധിച്ച് കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ട് പിടിയിലായ ബംഗ്ലാദേശികള്‍ എല്ലാം തന്നെ പശ്ചിമ ബംഗാള്‍ വഴിയാണ് ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ചിലര്‍ക്കെല്ലാം വ്യാജ ആധാര്‍ കാര്‍ഡുകള്‍ കൈവശം ഉണ്ടായിരുന്നു. പോറോസ് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് ഇവര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. കേരളത്തിലെത്തുന്നവരില്‍ പലരും വിവിധ തീവ്രസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂരിലേക്കും അവിടെ നിന്ന് മറ്റിടങ്ങളിലേക്കും ധാരാളം ഇതരസംസ്ഥാന തൊഴിലാളികളും എത്തുന്നുണ്ട്. പല സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ക്കിടയില്‍ നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗാളികളെന്ന പേരിലാണ് കരുതപ്പെടുന്നതെങ്കിലും ഇവര്‍ക്കിടയില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളും, മുഷ്രാബാദ്, സിലിഗുരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീവ്രസംഘടനകളിലെ ആളുകളുമുണ്ട്. ഇത്തരക്കാര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ കൂട്ടമായാണ് താമസിക്കുന്നത്.

2020ല്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന ക്യാമ്പില്‍ അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button