തൃത്താല: ബൈക്കില്‍ കടത്താൻ ശ്രമിച്ച ചന്ദനം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെറുകോട് സ്വദേശികളായ സെയ്തലവി (50), സക്കീർ (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചന്ദനം കടത്താനുപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. തൃത്താല എക്സൈസ് ആലൂരില്‍ നടത്തിയ പരിശോധനയിലാണ് 170 കിലോയോളം ചന്ദനം പിടികൂടിയത്.
Read Also : ഒമിക്രോൺ : ജാഗ്രത കൈവിടരുത്, രണ്ട് ഡോസ് വാക്സിനെടുത്തവർ കൂടുതൽ സുരക്ഷിതരെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ
പ്രിവന്റീവ് ഓഫിസർ ആർ. രജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ അഹമ്മദ് സുധീർ, പി. അരുൺ, പി.എസ്. മനോജ്, ടി. പൊന്നുവാവ എന്നിവർ പങ്കെടുത്തു.
Post Your Comments