
പേരൂർക്കട : വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഊളൻപാറ കെക്കോട് വയലരികത്ത് പുത്തൻവീട്ടിൽ അഭിഷേക് (ചിന്തു,23) നെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Read Also : ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ പമ്പിനുള്ളിലെ ഫോൺവിളി വിലക്കി : ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വീരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്എച്ച്ഒ റിയാസ് രാജ, എസ്ഐ രതീഷ്, എഎസ്ഐ എഡ്വിൻ, സിപിഒമാരായ രാജാറാം, ഷമി, വിനോദ്, വിപിൻ, രഞ്ജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments