തൃശ്ശൂര്‍ : വാടാനപ്പള്ളിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ 68 കാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തളിക്കുളം സ്വദേശി കൃഷ്ണൻകുട്ടിയെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. ട്രിപ്പിൾ ജീവപര്യന്തം കഠിന തടവിന് പുറമേ ഒന്നരലക്ഷം രൂപ പിഴയും ഒടുക്കണം.
Read Also : മനുഷ്യാവകാശ സംഘടനകൾക്ക് വിലക്ക് : റഷ്യക്കെതിരെ വിമർശനവുമായി ലോകരാഷ്ട്രങ്ങൾ
2015 ൽ വാടാനപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. . പ്രതിയുടെ അടുത്ത് മീൻ വാങ്ങുവാൻ ചെന്ന അയൽവാസിയായ 15-കാരിയെ വീട്ടിലേക്ക് നിബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കൂടാതെ ഡിഎന്‍എ പരിശോധനയിൽ ഇരയായപെൺകുട്ടിക്ക് ജനിച്ച കുട്ടിയുടെ പിതൃത്വം തെളിയിക്കപ്പെടുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയ് ഹാജരായി.
Post Your Comments