
പാലക്കാട് : 10-വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷവും ആറുമാസവും തടവ് വിധിച്ച് കോടതി. പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (50) യാണ് പോക്‌സോ കേസില്‍ ശിക്ഷിച്ചത്.
പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.
Read Also : സി ഐ എസ് എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു: കുട്ടിയുടെ നില ഗുരുതരം
പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം നടന്നത്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു
Post Your Comments