
കുമളി: പതിമൂന്നുകാരിയെ പീഡിപ്പിക്കുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്ത കേസിൽ അസം സ്വദേശി പിടിയിൽ. അസം സ്വദേശി അംസർ അലിയാണ് (22) അറസ്റ്റിലായത്. വണ്ടിപ്പെരിയാർ പൊലീസ് പാലക്കാടു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വണ്ടിപ്പെരിയാറിലെ തോട്ടം തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.
Read Also : ‘ഭീകരവാദം പ്രോത്സാഹിപ്പിക്കും, ജനക്ഷേമ പദ്ധതികൾ എതിർക്കും’ : കോൺഗ്രസിന്റെ ശീലമാണതെന്ന് യോഗി ആദിത്യനാഥ്
തുടർന്ന് പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പാലക്കാട് ബസ്സ്റ്റാൻഡിൽ ഉള്ളതായി കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുമായി അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments