മനാമ: സിവിൽ സർവീസ് നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ബില്ലുകൾ തള്ളി ശൂറ കൗൺസിൽ. രണ്ട് ബില്ലുകളാണ് ശൂറ കൗൺസിൽ തള്ളിയത്. പൊതുമേഖലയിലെ കരാർ ജോലികൾ ഉൾപ്പെടെ എല്ലാ ജോലികളും സ്വദേശികൾക്കായി മാറ്റിവെക്കണമെന്ന് നിയമഭേദഗതി ആവശ്യപ്പെടുന്ന ബില്ലുകളാണ് തള്ളിയത്. വോട്ടെടുപ്പിലൂടെയാണ് ബില്ലുകൾ തള്ളിയതെന്ന് അധികൃതർ വ്യക്തമാക്കി.
വോട്ടെടുപ്പിൽ നിന്നും ശൂറ കൗൺസിലിലെ ഒരു അംഗം വിട്ടു നിന്നു. അതേസമയം ഭൂരിപക്ഷം ആളുകളും ബില്ലിനെ എതിർത്തു. നിയമകാര്യ സമിതിയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് നടപടി. നിർദ്ദിഷ്ട ജോലിയിലേക്ക് യോഗ്യരായ സ്വദേശികളെ നിയമിക്കാനായില്ലെങ്കിൽ തത്സ്ഥാനത്ത് വിദേശികളെ നിയമിക്കാമെന്നാണ് സമിതി വിലയിരുത്തുന്നത്.
Post Your Comments