
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലഫോൺ സംഭാഷണം നടത്തി നൈജർ പ്രസിഡന്റ് മുഹമ്മദ് ബാസൂം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. ഇരുരാജ്യങ്ങൾക്കും താത്പര്യമുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
രണ്ട് നേതാക്കളും ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ പങ്കിട്ടു.
ദുബായ് എക്‌സ്‌പോ 2020നെ കുറിച്ചും ആഫ്രിക്കൻ രാജ്യങ്ങളുടെ സാന്നിധ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും അവരുടെ സംസ്‌കാരങ്ങളും സമ്പന്നമായ ചരിത്ര പൈതൃകങ്ങളും ആഗോള ഇവന്റിൽ ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ചും ഇരുനേതാക്കാളും സംസാരിച്ചു.
Read Also: രഞ്ജിത്ത് ശ്രീനിവാസൻ വധം നടന്ന മണ്ണഞ്ചേരിയിൽ കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘം പിടിയിൽ
Post Your Comments