ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിൽ നേരിയ മഴ പ്രതീക്ഷിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നിലവിൽ യുഎഇയിൽ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
പുതുവർഷത്തോടനുബന്ധിച്ച് യുഎഇയിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ എമിറേറ്റുകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. തീരദേശ-മലയോര മേഖലകളിൽ തണുത്ത കാറ്റും വീശുന്നുണ്ട്. വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാനും സാധ്യതയുണ്ട്.
Post Your Comments