ThiruvananthapuramLatest NewsKeralaNattuvarthaNews

പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നു : സ്ഥാനാര്‍ത്ഥിയാകുന്നത് പരിഗണനയിലില്ലെന്നും ഭാര്യ ഉമ

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്ന് അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ഭാര്യ ഉമ. സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും പി.ടി.ക്ക് ശേഷം ഒരു തെരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാന്‍ പോലും തോന്നുന്നില്ലെന്നും ഉമ വ്യക്തമാക്കി.

Also Read : പതിമൂന്നുകാരിയെ പീഡിപ്പിച്ചു : അ​സം സ്വ​ദേ​ശി പിടിയിൽ

നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ പി.ടിയെ വളരെ ഏറെ വേദനിപ്പിച്ചിരുന്നെന്നും രാഷ്ട്രീയത്തിനപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നുവെന്നും ഉമ പറഞ്ഞു. ‘തെരഞ്ഞെടുപ്പിനെ കുറിച്ചോ രാഷ്ട്രീയത്തിനെ കുറിച്ചോ ഒന്നും ആലോചിക്കുന്നില്ല. അതിലേക്ക് ഞാന്‍ എത്തിയിട്ടില്ല. എന്റെ നഷ്ടം വലിയൊരു നഷ്ടമാണ്. അതില്‍ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്’ , ഉമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button