NattuvarthaLatest NewsKeralaNews

പ്രതികൾ ആരെന്ന് തീരുമാനിക്കാൻ സാബു ജേക്കബിന് അധികാരമില്ല: പി രാജീവ്

തിരുവനന്തപുരം: കിഴക്കമ്പലത്തുണ്ടായത് വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നമല്ല, ക്രമസമാധാന പ്രശ്നമാണെന്ന് മന്ത്രി പി രാജീവ്. സംഭവത്തിൽ പ്രതികൾ ആരെന്ന് തീരുമാനിക്കാൻ സ്ഥാപനത്തിന്റെ ഉടമയായ സാബു ജേക്കബിന് അധികാരമില്ലെന്നും, കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നാണ് കിഴക്കമ്പലത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു.

Also Read:ക്രി​സ്മ​സ് ദി​ന​ത്തി​ൽ തോക്കുചൂണ്ടി ഭീഷണി : നാലു പ്രതികൾ അറസ്റ്റിൽ

‘അക്രമം നടത്തിയ മുഴുവൻ ആളുകളേയും നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്. വ്യക്തിയായാലും സ്ഥാപനം നടത്തിപ്പുകാരനായാലും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കരുത്. നിയമ വ്യവസ്ഥയ്ക്ക് വിധേയമായാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കണം. വിവാദങ്ങൾക്കു പിന്നാലെ പോകാൻ സർക്കാരിന് സമയമില്ല. കുറ്റവാളികളെ കണ്ടെത്താൻ നാട്ടിൽ നിയമ സംവിധാനമുണ്ട്’, മന്ത്രി പ്രതികരിച്ചു.

‘സാബു ജേക്കബിന്റെ പ്രതികരണങ്ങൾ ജനം കാണുന്നുണ്ട്. പ്രതികൾ ആരെന്ന് തീരുമാനിക്കാൻ സ്ഥാപന ഉടമയ്ക്ക് അധികാരമില്ല. ഇതര സംസ്ഥാനക്കാരെ അതിഥി തൊഴിലാളികളായാണ് കേരളം കാണുന്നത്. സംസ്ഥാനത്തിൻ്റെ സമ്പദ്ഘടനയിൽ അവരുടെ സംഭാവനകൾ പ്രാധാന്യമർഹിക്കുന്നതാണ്. അതിഥി തൊഴിലാളികളിൽ ഒരു വിഭാഗം മാത്രമാണ് അക്രമം നടത്തിയത്, അതിഥി തൊഴിലാളികളെ ഒന്നടങ്കം മോശക്കാരായി കാണേണ്ടതില്ല’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button