UAELatest NewsNewsInternationalGulf

പുതുവത്സരാഘോഷം: സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്

ദുബായ്: പുതുവത്സരാഘോഷത്തിന് സുരക്ഷാ പദ്ധതി തയ്യാറാക്കി അബുദാബി പോലീസ്. അബുദാബിയിൽ പുതുവത്സരാഘോഷങ്ങൾ അപകടരഹിതമാക്കാനാണ് സമഗ്രമായ സുരക്ഷാ പദ്ധതി പോലീസ് തയ്യാറാക്കിയത്.

Read Also: കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

സംഗീതകച്ചേരികൾ, വെടിക്കെട്ട്, മറ്റ് കലാപരിപാടികൾ എന്നിവയാൽ വെള്ളിയാഴ്ച വൈകുന്നേരം മുതൽ തെരുവുകളിൽ കനത്ത തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും, കോവിഡ് വൈറസ് കൂടുതൽ പടരാതിരിക്കാൻ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു.

എല്ലാ വിനോദസഞ്ചാര മേഖലകളും വാണിജ്യ കേന്ദ്രങ്ങളും സുരക്ഷിതമാക്കാൻ സംയുക്ത സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പുതുവത്സരാഘോഷങ്ങളുടെ തയ്യാറെടുപ്പിനെക്കുറിച്ച് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സെയ്തൗൺ അൽ മാഹിരി അറിയിച്ചു. സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള മുൻകരുതൽ നടപടികൾ നടപ്പിലാക്കാൻ പോലീസ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ക്രൈസ്തവർക്കു വേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസം, മുതലെടുപ്പിനായി വരുന്നവരെ അകറ്റി നിർത്തണം: കെ.സി.ബി.സി

shortlink

Related Articles

Post Your Comments

Related Articles


Back to top button