Latest NewsNewsInternationalGulfQatar

ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ: വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ

ദോഹ: ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അടഞ്ഞ പൊതുവേദികളിൽ മാത്രമല്ല തുറന്ന പൊതുസ്ഥലങ്ങളിലും വെള്ളിയാഴ്ച്ച മുതൽ മാസ്‌ക് നിർബന്ധമാണ്. എന്നാൽ പൊതുസ്ഥലങ്ങളിൽ കായിക പരിശീലനം നടത്തുന്നവർ മാസ്‌ക് ധരിക്കേണ്ടതില്ല. പ്രദർശനങ്ങൾ, ഇവന്റുകൾ, സമ്മേളനങ്ങൾ എന്നിവ തുറന്ന പൊതുസ്ഥലങ്ങളിലാണ് നടത്തുന്നതെങ്കിൽ 75 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. ഖത്തറിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

Read Also: കാമുകിയുടെ മകളെ പ്രണയിച്ച യുവാവ് കാമുകിയെ കൊലപ്പെടുത്തി: സ്വത്തിനു വേണ്ടിയെന്ന് പോലീസ്

അടഞ്ഞ സ്ഥലങ്ങളിലാണെങ്കിൽ 50 ശതമാനം പ്രവർത്തന ശേഷി മാത്രമെ അനുവദിക്കൂ. പങ്കെടുക്കുന്ന 90 ശതമാനം പേരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരാകണമെന്നും നിർദ്ദേശമുണ്ട്. വാക്സിനെടുക്കാത്തവരും ഭാഗികമായി വാക്സിനെടുത്തവരുമാണെങ്കിൽ പിസിആർ അല്ലെങ്കിൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ എല്ലാത്തരം ഇവന്റുകളും സമ്മേളനങ്ങളും പ്രദർശനങ്ങളും നടത്താൻ കഴിയൂ.

Read Also: വ്യക്തിഹത്യയും വധഭീഷണിയും നടത്തുന്നത് ഭീരുക്കളുടെ സ്വഭാവം: ജിഫ്രി തങ്ങള്‍ക്ക് പിന്തുണയുമായി കാന്തപുരം

shortlink

Related Articles

Post Your Comments

Related Articles


Back to top button